unfoldingWord 02 - പാപം ലോകത്തില്‍ പ്രവേശിക്കുന്നു
Muhtasari: Genesis 3
Nambari ya Hati: 1202
Lugha: Malayalam
Mandhari: Sin and Satan (Sin, disobedience, Punishment for guilt)
Hadhira: General
Kusudi: Evangelism; Teaching
Features: Bible Stories; Paraphrase Scripture
Hali: Approved
Hati ni miongozo ya kimsingi ya kutafsiri na kurekodi katika lugha zingine. Yanafaa kurekebishwa inavyohitajika ili kuzifanya zieleweke na kufaa kwa kila utamaduni na lugha tofauti. Baadhi ya maneno na dhana zinazotumiwa zinaweza kuhitaji maelezo zaidi au hata kubadilishwa au kuachwa kabisa.
Maandishi ya Hati
ആദമും തന്‍റെ ഭാര്യയും ദൈവം അവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച മനോഹരമായ തോട്ടത്തില്‍ സന്തോഷപൂര്‍വ്വം ജീവിച്ചു വന്നു. അവര്‍ ആരും തന്നെ വസ്ത്രം ധരിച്ചിരുന്നില്ല, എന്നാല്‍ അവര്‍ക്ക് യാതൊരു നാണവും തോന്നിച്ചിരുന്നില്ല, എന്തുകൊണ്ടെന്നാല്‍ ലോകത്തില്‍ പാപം ഇല്ലായിരുന്നു. അവര്‍ അടിക്കടി തോട്ടത്തില്‍ നടക്കുകയും ദൈവത്തോട് സംഭാഷിച്ചു വരികയും ചെയ്തിരുന്നു.
എന്നാല്‍ തോട്ടത്തില്‍ ഒരു പാമ്പ് ഉണ്ടായിരുന്നു. താന്‍ വളരെ കൌശലക്കാരന്‍ ആയിരുന്നു. അവന്‍ സ്ത്രീയോട് ചോദിച്ചത്, “ദൈവം വാസ്തവമായും നിന്നോട് ഈ തോട്ടത്തില്‍ ഉള്ള ഏതെങ്കിലും വൃക്ഷങ്ങളുടെ ഫലം തിന്നരുത് എന്ന് പറഞ്ഞിട്ടുണ്ടോ?” എന്നായിരുന്നു.
സ്ത്രീ ഉത്തരം പറഞ്ഞത്, “നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം ഒഴികെ ഏതു വൃക്ഷത്തിന്‍റെയും ഫലം ഭക്ഷിക്കാം എന്ന് ദൈവം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ദൈവം ഞങ്ങളോട് പറഞ്ഞിട്ടുള്ളത്, നിങ്ങള്‍ ആ ഫലം ഭക്ഷിക്കുകയോ തൊടുകയോപോലും ചെയ്താല്‍ നിങ്ങള്‍ മരിക്കും” എന്നാണ്.
പാമ്പ് സ്ത്രീയോട് മറുപടി പറഞ്ഞത്, “അത് വാസ്തവം അല്ല! നീ മരിക്കുക ഇല്ല. നീ അതു ഭക്ഷിക്കുന്ന ഉടനെ തന്നെ നീ ദൈവത്തെ പോലെ ആകുകയും, തന്നെപ്പോലെത്തന്നെ നന്മയും തിന്മയും ഗ്രഹിക്കുമെന്നും ദൈവത്തിനു നന്നായി അറിയാം.” എന്നായിരുന്നു.
ഫലം വളരെ മനോഹരവും രുചികരവും ആണെന്ന് സ്ത്രീ കണ്ടു. അവള്‍ക്കും ജ്ഞാനി ആകണമെന്ന് ആഗ്രഹിച്ചു, അതുകൊണ്ട് ചില ഫലങ്ങള്‍ പറിച്ചു ഭക്ഷിച്ചു. അനന്തരം ചിലത് തന്നോടൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനു നല്‍കുകയും അവനും കൂടെ അത് ഭക്ഷിക്കുകയും ചെയ്തു.
പെട്ടെന്ന് തന്നെ, അവരുടെ കണ്ണുകള്‍ തുറക്കുകയും, അവര്‍ നഗ്നരെന്നു തിരിച്ചറിഞ്ഞു. വസ്ത്രം ഉണ്ടാക്കുവാന്‍ ഇലകള്‍ കൂട്ടിചേര്‍ത്തു തുന്നി അവരുടെ ശരീരം മറയ്ക്കുവാന്‍ ശ്രമിച്ചു
അനന്തരം മനുഷ്യനും തന്‍റെ ഭാര്യയും ദൈ വം തോട്ടത്തില്‍ കൂടെ നടക്കുന്ന ശബ്ദം കേട്ടു. അവര്‍ ഇരുവരും ദൈവത്തില്‍ നിന്നും ഒളിഞ്ഞിരുന്നു. അപ്പോള്‍ ദൈവം പുരുഷനെ വിളിച്ചു, “നീ എവിടെയാണ്?” ആദം മറുപടി പറഞ്ഞത്, “നീ തോട്ടത്തില്‍ നടക്കുന്ന ശബ്ദം ഞാന്‍ കേട്ടു, ഞാന്‍ നഗ്നനാകയാല്‍ ഭയപ്പെട്ടു പോയി, അതുകൊണ്ട് ഞാന്‍ ഒളിച്ചു”.
അനന്തരം ദൈവം സ്ത്രീയോടു ചോദിച്ചു, “നീ നഗ്ന ആണെന്ന് ആര്‍ നിന്നോടു പറഞ്ഞു? ഞാന്‍ നിന്നോടു ഭക്ഷിക്കരുതെന്നു പറഞ്ഞ ഫലം നീ ഭക്ഷിച്ചുവോ?” പുരുഷന്‍ മറുപടി പറഞ്ഞത്, “നീ ഈ സ്ത്രീയെ എനിക്ക് തന്നു, അവള്‍ എനിക്ക് ഈ ഫലം തരികയും ചെയ്തു.” അപ്പോള്‍ ദൈവം സ്ത്രീയോട് ചോദിച്ചു, “നീ ചെയ്തത് എന്താണ്?” സ്ത്രീ അതിനു മറുപടി പറഞ്ഞത്, “പാമ്പ് എന്നെ കബളിപ്പിച്ചു.
ദൈവം പാമ്പിനോട് പറഞ്ഞത്, “നീ ശപിക്കപ്പെട്ടു! നീ ഉദരം കൊണ്ട് ഇഴഞ്ഞു മണ്ണ് തിന്നും. നീയും സ്ത്രീയും പരസ്പരം വെറുക്കും, നിന്‍റെ സന്തതിയും അവളുടെ സന്തതിയും കൂടെ പരസ്പരം വെറുക്കും. സ്ത്രീയുടെ സന്തതി നിന്‍റെ തല തകര്‍ക്കും, നീ അവന്‍റെ കുതികാലിന് മുറിവേല്‍പ്പിക്കും.”
അനന്തരം ദൈവം സ്ത്രീയോട് പറഞ്ഞത്, “ഞാന്‍ നിനക്ക് ശിശുജനനം വളരെ വേദന ഉള്ളതാക്കും. നീ നിന്‍റെ ഭര്‍ത്താവിനെ ആഗ്രഹിക്കും, അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും.
ദൈവം പുരുഷനോട് പറഞ്ഞതു, “നീ നിന്‍റെ ഭാര്യയുടെ വാക്കു ശ്രദ്ധിക്കുകയും എന്നെ അനുസരിക്കാതിരിക്കുകയും ചെയ്തു. ഇപ്പോള്‍ ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു, ഭക്ഷണം വിളയിക്കുവാന്‍ നീ കഠിനമായി അദ്ധ്വാനിക്കേണ്ട ആവശ്യം വരും. നീ മരിക്കുകയും നിന്‍റെ ശരീരം മണ്ണിലേക്ക് തിരികെ പോകേണ്ടിവരും. പുരുഷന്‍ തന്‍റെ ഭാര്യക്ക് “ജീവന്‍-നല്‍കുന്നവള്‍” എന്നര്‍ത്ഥം ഉള്ള ഹവ്വ എന്നു പേരിട്ടു, എന്തുകൊണ്ടെന്നാല്‍ അവള്‍ സകല മനുഷ്യര്‍ക്കും അമ്മയായി തീരും. ദൈവം ആദമിനെയും ഹവ്വയെയും മൃഗത്തോലുകൊണ്ടുള്ള വസ്ത്രം ധരിപ്പിച്ചു.
അനന്തരം ദൈവം പറഞ്ഞത്, ഇപ്പോള്‍ മനുഷ്യവര്‍ഗ്ഗം നന്മ തിന്മകളെ അറിഞ്ഞു നമ്മെപോലെ ആയിത്തീര്‍ന്നിരിക്കുന്നു, അവര്‍ ജീവവൃക്ഷത്തിന്‍റെ ഫലവും തിന്നു എന്നെന്നേക്കും ജീവിച്ചിരിക്കുവാന്‍ അനുവദിക്കരുത്. അതിനാല്‍ ദൈവം ആദമിനെയും ഹവ്വയെയും തോട്ടത്തില്‍ നിന്നും പറഞ്ഞയച്ചു. തോട്ടത്തിന്‍റെ പ്രവേശനത്തിങ്കല്‍ ജീവവൃക്ഷത്തിന്‍റെ ഫലം ആരെങ്കിലും കടന്നുവന്നു ഭക്ഷിക്കാതെ ഇരിക്കേണ്ടതിനു ദൈവം ശക്തിയുള്ള ദൂതന്മാരെ നിര്‍ത്തി.